close
The Wayback Machine - https://web.archive.org/web/20151017014153/http://thrissurtimes.com/

Articles Comments

News

തൃശൂർയും തൃശൂർ ലെ സമീപ പ്രദേശ ങ്ങളിലുമുള്ള പ്രാദേശികവാർത്തകളും സംഭവങ്ങളും നിങ്ങൾക്ക് നേരിട്ട് thrissurtimes.com ലേക്ക് അപ്പ് ലോഡ് ചെയ്യുവാൻ സാധിക്കും .അതിനു വേണ്ടി - ഇവിടെ ക്ലിക്ക് ചെയുക

Friday - October 16, 2015 7:11 am
മാള മെറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ സമരത്തില്‍ പങ്കെടുത്ത   വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടതായി പരാതി.
കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പങ്കെടുത്ത 20 വിദ്യാര്‍ത്ഥിനികളെയാണ്      മാനേജ്‌മെന്റ് നിര്‍ദേശപ്രകാരം പൂട്ടിയിട്ടതായി പരാതിയുള്ളത്. ഫോണ്‍    ഉപയോഗിക്കുന്നത് വിലക്കിയിട്ടുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാന്‍ കഴിയാത്ത     അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ലഹരി ഉപയോഗം ചോദ്യം ചെയ്ത്     പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ചൊവ്വാഴ്ച വിദ്യാര്‍ത്ഥികള്‍   സമരം നടത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന പരാതിയുമായി മെക്കാനിക്കല്‍    ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ശ്രീരാഗ് ചികിത്സയിലാണ്. ഈ വിഷയത്തിലാണ്   വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് പൂട്ടിയിട്ട കോളേജില്‍     വെള്ളിയാഴ്ച രക്ഷിതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനിടയില്‍ കോളേജിന്      പുറത്ത് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. ഈ പ്രകടനത്തില്‍    പങ്കെടുക്കാതിരിക്കാനാണ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ പൂട്ടിയിട്ടതെന്നാണ്   പറയുന്നത്. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്ന്  വീട്ടിലേക്ക് ചൊവ്വാഴ്ച തന്നെ വിട്ടിരുന്നു. വൈദ്യുതി ബന്ധം ഇല്ലാതാക്കി  വെള്ളവും വെളിച്ചവും നിഷേധിക്കുന്ന നടപടിയാണ് കോളേജ് അധികൃതര്‍ ചെയ്തതെന്നാണ്   വിദ്യാര്‍ത്ഥിനികളുടെ ആരോപണം. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഒരു ദിവസം രാത്രി    ഹോസ്റ്റലിന്റെ പുറത്ത് കിടക്കേണ്ടി വന്നതായും ഇവര്‍ പറയുന്നു. അതേസമയം പഠന   യാത്രക്ക് പോയപ്പോള്‍ കഞ്ചാവും മദ്യവും ഉപയോഗിച്ചത് കണ്ടെത്തിയെന്നും    ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചതായും കോളേജ് അധികൃതര്‍ അറിയിച്ചു.    ഇക്കാര്യം ചോദ്യം ചെയ്തതും ലഹരി ഉപയോഗിച്ചവരെ സസ്‌പെന്റ് ചെയ്തതുമാണ് ചില   വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനരഹിതമായ ആരോപണത്തിന് പിന്നിലെന്ന് കോളേജ്     അച്ചടക്ക സമിതി കണ്‍വീനര്‍ പ്രൊഫ.കെ.എം.രമേഷ് അറിയിച്ചു. സമരം ചെയ്ത   വിദ്യാര്‍ത്ഥികളാണ് വൈദ്യതി ബന്ധം തകരാറിലാക്കിയതെന്നും കോളേജ് അധികൃതര്‍     വ്യക്തമാക്കി. അതിനിടെ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനവും ഉപയോഗവും   നടക്കുന്നതായി വ്യാപകമായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. 
Friday - October 16, 2015 7:04 am
തൃശൂര്‍ കിഴക്കേകോട്ട ആമ്പക്കാടന്‍ ജംഗ്ഷനു സമീപം അഞ്ചങ്ങാടിയില്‍ ബൈക്ക്     വര്‍ക്ക് ഷോപ്പിലെ സെപ്റ്റിക്ടാങ്കില്‍ നിന്ന് പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങള്‍    കണ്ടെത്തി.
 ഇന്ന് രാവിലെ പത്തോടെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വര്‍ഷങ്ങള്‍    പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 5 വര്‍ഷം മുമ്പ് കാണാതായ     മണ്ണുത്തി ഒല്ലൂക്കര ശ്രീകൃഷ്ണനഗര്‍ സ്വദേശി കൊച്ചുവീട്ടില്‍ ജോണിന്റെ മകന്‍     39 വയസുള്ള സജി ജോണിന്റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നു. അന്വേഷണത്തില്‍     സജിയുടേത് തന്നെയാണ് മൃതദേഹമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവം കൊലപാതകമാണെന്നാണ് സൂചന. പലിശ ഇടപാടു നടത്തിയിരുന്ന സജിയെ 2010-ലാണ്    കാണാതായത്. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ വര്‍ക്‌ഷോപ്പില്‍ മുന്‍പ് ബൈക്ക്   വര്‍ക്‌ഷോപ്പ് നടത്തിയിരുന്ന ദിലീപ് എന്നയാളുടെ അടുത്തേക്കാണ് സജി അവസാനമായി     പോയിരുന്നതെന്ന് പോലീസ് 2010-ല്‍ കണ്ടെത്തിയിരുന്നു. പിന്നീട് ദിലീപിനെ     പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു.     പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും അനാവശ്യമായി നിരന്തം   പീഡീപ്പിക്കുകയാണെന്നും ആരോപിച്ച് ദിലീപ് വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി.     ഇത് വാര്‍ത്തയായ സാഹചര്യത്തില്‍ കേസന്വേഷണം പോലീസ്   വസാനിപ്പിക്കുകയായിരുന്നു. 2010-ല്‍ തൃശൂരില്‍ നിന്ന് സജിയുടെ ബൈക്ക് പോലീസ്     കണ്ടെത്തിയിരുന്നു. ദിലീപ് പിന്നീട് വര്‍ക്ക്‌ഷോപ്പ് ജോലി നിര്‍ത്തി    ഗള്‍ഫിലേക്ക് പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഗള്‍ഫില്‍ നിന്ന് ദിലീപ്   മടങ്ങിയെത്താത്തതിലും ഭാര്യയെ അവിടേക്ക് കൊണ്ടുപോയതിലും സംശയം തോന്നിയ    ക്രൈംബ്രാഞ്ച് സംഘം വര്‍ക്‌ഷോപ്പ് നടത്തുന്ന രതീഷിനെ ചോദ്യം    ചെയ്യുകയായിരുന്നു. സജിയില്‍ നിന്ന് പണം പലിശയ്ക്ക് കടം വാങ്ങിരുന്നെന്നും   പണം നല്‍കാതായതോടെ ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും രതീഷ്    പോലീസിന് മൊഴി നല്‍കി. ഇതേതുടര്‍ന്ന് കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തും    സെപ്റ്റിക് ടാങ്കിലും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചപ്പോഴാണ്     മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം സജിയുടേതാണെന്ന നിഗമനത്തില്‍   ക്രൈംബ്രാഞ്ച് എത്തിയിട്ടുണ്ടെങ്കിലും ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള    ശാസ്ത്രീയ പരിശോധന നടത്തിയാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂ.    ക്രൈംബ്രാഞ്ചിനോടൊപ്പം ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ദിലീപിനെ     അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍    ലഭ്യമാകൂകയുള്ളൂ. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍   പരിശോധനയ്ക്ക് കൊണ്ടുപോയി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി - ജി.യു.സജീവ്,     സി.ഐ-വി.കെ.രാജന്‍, ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ബല്‍റാം, തൃശൂര്‍ തഹസില്‍ദാര്‍     ശിവകുമാര്‍ ഉണ്ണിത്താന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
Friday - October 16, 2015 7:00 am
ഇരിങ്ങാലക്കുട  ഇരിങ്ങാലക്കുട നഗരസഭയില്‍ വിമതനായി മത്സരിക്കുന്ന സി.പി.ഐ   ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി.
 സി.പി.ഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന പൊറത്തിശേരി    ലോക്കല്‍ സെക്രട്ടറി കെ.ആര്‍.ഗിരിജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി     ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി അറിയിച്ചു. ലോക്കല്‍ കമ്മിറ്റി   യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് സിറ്റിംഗ് കൗണ്‍സിലര്‍ വി.കെ.സരളയെ     മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് കെ.ആര്‍.ഗിരിജന്‍     ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ നാമനിര്‍ദ്ദേശ പത്രിക    സമര്‍പ്പിക്കുകയായിരുന്നു. 
Friday - October 16, 2015 6:46 am
ആളൂരില്‍ വ്യാപക മോഷണം
കഴിഞ്ഞ രാത്രിയില്‍ ആളൂരിലെ 6 കടകളും നീതി മെഡിക്കല്‍സ്‌റ്റോറും പൂട്ടുകള്‍ തല്ലി തകര്‍ത്ത് മേശകളില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ചു. ന്യൂഫേഷന്‍ ഫുഡ് വെയര്‍, അന്ന ബുക്‌സ് മെട്രോ ഹോം അപഌയന്‍സ്, മൊബൈല്‍ കലവറ, പന്തല്ലൂക്കാരന്‍ സ്റ്റോഴ്‌സ്, കൃഷ്ണ ആയുര്‍വേദിക്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കൊടകര പോലീസെത്തി തെളിവെടുത്തു. മോഷ്ടാക്കളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ക്യാമറ നിരീക്ഷവും പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആളൂര്‍ യൂണിറ്റ് പ്രസിഡണ്ട് പി.ടി.ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ജോസ് കാച്ചപ്പിള്ളി, ഏ.സി.പോള്‍സണ്‍, വി.എസ്.ജോയി, ബാബു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. 
Friday - October 16, 2015 6:43 am
കയ്പമംഗലം -നാടന്‍ ഭക്ഷ്യ വിഭവ മേള സംഘടിപ്പിച്ചു.
കയ്പമംഗലം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടന്‍ ഭക്ഷ്യ വിഭവ മേള സംഘടിപ്പിച്ചു. വലപ്പാട് എ.ഇ.ഒ  ടി.ഡി.അനിത കുമാരി മേള ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.എം.അനിത അധ്യക്ഷത വഹിച്ചു. പി.ടി.എ  പ്രസിഡന്‍റ്  ബി.എസ്.ശക്തീധരന്‍, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ സി.എസ്.ബേബി, കെ.ബി.ബീന എന്നിവര്‍ സംസാരിച്ചു. 
Thursday - October 15, 2015 11:16 pm
ജില്ലയിലെ വിദ്യാര്ത്ഥി സംഘടന നേതാക്കളില്ശ്രദ്ധേയനായ കെ എസ് യു ജില്ലാ പ്രസിഡന്റ്  ശോഭ സുബിന് ജില്ലാ പഞ്ചായത്ത് തൃപ്രയാര് ഡിവിഷനിലേക്കുളള യു ഡി എഫ്  സ്ഥാനാര്ത്ഥിയായി നാമനിര്ദേശ പത്രിക സമര്പ്പിച്ചു
തൃപ്രയാര്- ജില്ലയിലെ വിദ്യാര്ത്ഥി സംഘടന നേതാക്കളില്ശ്രദ്ധേയനായ കെ എസ് യു ജില്ലാ പ്രസിഡന്റ്  ശോഭ സുബിന് ജില്ലാ പഞ്ചായത്ത് തൃപ്രയാര് ഡിവിഷനിലേക്കുളള യു ഡി എഫ്  സ്ഥാനാര്ത്ഥിയായി നാമനിര്ദേശ പത്രിക സമര്പ്പിച്ചു. ഡി സി സി  ജന.. സെക്രട്ടറിമ്മാരായ ജോസ് വളളൂര്. എ എസ് വേലായുധന്, സുനില് അന്തിക്കാട്  ,പി എച്ച് മഹേഷ് ,കെ എസ് യു  നേതാക്കളായ നികില് ജോണ്,സുഷില് വി ജി ,ആഷിഫ് വി എ , മുഹമ്മദ് ഹാഷീം, എന്നിവരോടൊപ്പമെത്തിയാണ്  ജില്ലാ കലക്ടര്ക്ക് പത്രിക നല്കിയത് . ബാല്യത്തിലെ  അനുഭവിക്കേണ്ടി വന്ന അനാഥത്വത്തിലും  ദാരിദ്രത്തിലും  ഉറച്ച മനസ്സോടെ  ജീവിതം മുന്നോട്ട് കൊണ്ടു പോകാന് സാധിച്ചതാണ് വിദ്യാര്ത്ഥിരാഷ്ട്രീയത്തില് ഏത് പ്രതിസന്ധിയെയും  നേതിടാന് ശോഭ സുബിന്  കരുത്ത് നല്കിയത്. മൂന്നു വയസ്സുളളപ്പോള് അമ്മ മരിച്ചതു മുതലാണ്  പേരിനു മുന്നില് ശോഭ എന്ന് ചേര്ത്തത് .സ്വന്ത്മായി വീടോ ,സഹോദരങ്ങളോ ഇല്ലാത്തതിനാല്  അമ്മയുടെ സഹോദരന്റെ വീട്ടിലാണ് വളര്ന്നത് . പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും  കുഞ്ഞു നാള്  തൊട്ട കണ്ടു വളര്ന്ന കഴിമ്പ്രത്തെ കടല് തീരത്താണ് മത്സ്യ തൊഴിലാളി കൂടിയായ ശാഭസുഭബിന് അഭയം തേടിയിരുന്നത്. സ്കൂല് പഠനത്തിനു ശേഷം  നാട്ടികഎസ് എന് കോളേജില് 2 തവണ കോളേജ്  യൂണിയന് ഭാരവാഹിയായി . പിന്നീട് തൃശ്ശൂര് ഗവ ... ലോ കോളേജില് നിന്ന് കൌണ്സിലറായും  തിരഞ്ഞെടുക്കപ്പെട്ടു.  നിരന്തര പ്രവര്ത്തനങ്ങളിലൂടെ  സംസ്ഥാനത്തെ ഏറ്റവും മികച്ച കെ എസ് യു  ജില്ലാ പ്രസിഡന്റുമ്മാരില് ഒരാളാണ് ശോഭ സുബിന് . കഴിഞ്ഞ വിഷുവിന് അമ്മാവന്റെ കുടുബവുമായി  ഒറ്റ വാഴയിലയില് സദ്യ ഉമ്ണുന്ന  ശോഭ സുബിന്റെ  ഫെയ്സ്ബുക്ക് പോസ്റ്റ് ഈയിടെ വൈറലായിരുനാനു .
Thursday - October 15, 2015 11:07 pm
തളിക്കുളം  തിരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍ സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയതോടെയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.വി.ബാബുവിന്റെ നാമനിര്‍ദേശ പത്രിക അവസാനം തള്ളിയത്.
തളിക്കുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ നിന്നു കോണ്‍ഗ്രസ് സ്വതന്ത്രനായി ജയിച്ചിട്ടുള്ള ബാബു നിലവില്‍ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. തളിക്കുളം ഹൈസ്‌കൂള്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന വി.വി.ബാബുവനെ പഞ്ചായത്ത്‌രാജ് ആക്ട് സെക്ഷന്‍ 34-ജി പ്രകാരം മത്സരിക്കാന്‍ അയോഗ്യനാക്കി പത്രിക കള്ളിക്കളയണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി. പ്രവര്‍ത്തകര്‍ പി.ബി.ഗണേശന്‍ പരാതി നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാണെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ നാട്ടിക ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരനാണ് വി.വി.ബാബുവെന്ന് ഗണേശന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് തെളിയിക്കാന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും പി.ബി.ഗണേശന്‍ ഹാജരാക്കിയിരുന്നു. ആറാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഇ.പി.കെ.സുഭാഷിതന്‍, അഴിമതി വിരുദ്ധ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ്.സുനില്‍ദത്ത് എന്നിവരും വി.വി.ബാബുവിനെതിരെ പരാതി നല്‍കിയിരുന്നു. കരാര്‍ പ്രകാരം വി.വി.ബാബു ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് 54,100 രൂപ ഡി.ഡി. ആയി കൈപ്പറ്റിയ രേഖ ഉള്‍പ്പെടെ ഇ.പി.കെ.സുഭാഷിതന്‍ ഹാജരാക്കി. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് പത്രിക സ്വീകരിക്കുമെന്ന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി കെ.എസ്.സുനില്‍ദത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതോടെസൂക്ഷ്മ പരിശോധനയ്ക്കുശേഷം റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയതായി പ്രഖ്യാപിക്കുകയായിരുന്നു.
Thursday - October 15, 2015 11:05 pm
വാടാനപ്പള്ളി ചിലങ്ക ബീച്ചിന് സമീപം പാമ്പ് കടിയേറ്റ് പാമ്പ് പിടിത്തക്കാരന്‍ മരിച്ചു.
ഇടശേരി റോഡില്‍ ചൂണ്ടക്കുളം 38 വയസുള്ള സലീമാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് നിന്ന് പിടിച്ച മൂര്‍ഖന്‍ പാമ്പില്‍ നിന്നാണ് ഇയാള്‍ക്ക് കടിയേറ്റത്. കടിയേറ്റതോടെ സലിം സ്വയം ചികിത്സിക്കുകയായിരുന്നു. പിന്നീട് ബോധക്ഷയം വന്ന ഇയാളെ വാടാനപ്പള്ളി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പാലക്കാട് സ്വദേശിയായ സലീം, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇടശേരിയില്‍ താമസമാക്കിയത്.
Thursday - October 15, 2015 11:02 pm
കുന്നംകുളം പോര്‍ക്കുളത്ത് കോണ്‍ഗ്രസ് എ-ഗ്രൂപ്പിനുള്ളില്‍ തര്‍ക്കം.
11-ാം വാര്‍ഡില്‍ മുന്‍ പ്രസിഡണ്ടുമാരുള്‍പ്പെടെ കോണ്‍ഗ്രസിനു 10 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. 20 വര്‍ഷത്തോളമായി സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്ന പോളിനെ പഞ്ചായത്തിലേക്ക് മല്‍സരിപ്പിക്കേണ്ടെന്ന നിലപാടില്‍ മറ്റു നേതാക്കളും രംഗത്തിറങ്ങിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. സംഭവം സംബന്ധിച്ച് ജില്ലാ നേതൃത്വം ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ ആര്‍ക്ക് സീറ്റ് നല്‍കിയാലും മല്‍സരരംഗത്തുണ്ടാകുമെന്ന പിടിവാശിയിലാണ് ചില നേതാക്കള്‍. ഗ്രൂപ്പുനുള്ളിലെ പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഗ്രൂപ്പു നേതാക്കളില്ലാതായതാണ് പോര്‍ക്കുളത്തെ നിലവിലെ പ്രശ്‌നമെന്ന് അണികള്‍ പറയുന്നു
Thursday - October 15, 2015 10:56 pm
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖലയില്‍ എല്‍ഡിഎഫ് പ്രചാരണം ആവേശകരം. നാല്‍ക്കവലകളും വഴിയോരങ്ങളും എല്‍ഡിഎഫിന്റെ കൊടിതോരണങ്ങളാല്‍ നിറയാന്‍ തുടങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖലയില്‍ എല്‍ഡിഎഫ് പ്രചാരണം ആവേശകരം. നാല്‍ക്കവലകളും വഴിയോരങ്ങളും എല്‍ഡിഎഫിന്റെ കൊടിതോരണങ്ങളാല്‍ നിറയാന്‍ തുടങ്ങി. റോഡിലും ചുമരുകളിലുമെല്ലാം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളുമാണ്. പോസ്റ്റര്‍ പ്രചാരണവും ചിത്രം വരയ്ക്കലുമെല്ലാം വിശ്രമമില്ലാതെ തീര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച കെടുതികളും തദ്ദേശസ്ഥാപനങ്ങള്‍ ഭരിച്ചുമുടിച്ച യുഡിഎഫിനോടുള്ള വെറുപ്പും എല്‍ഡിഎഫ് പ്രചാരണത്തെ മുന്നിലെത്തിക്കുന്നു. എല്‍ഡിഎഫിന്റെ പഞ്ചായത്തുതല കണ്‍വന്‍ഷനുകളില്‍ ആവേശകരമായ ജനപങ്കാളിത്തമാണുള്ളത്. സമൂഹത്തില്‍ മാതൃകയായവരെ സ്ഥാനാര്‍ഥികളാക്കാനായതും എല്‍ഡിഎഫിന്റെ മികവാണ്. പഞ്ചായത്തുകളിലടക്കം എല്‍ഡിഎഫ് ഒറ്റെക്കെട്ടായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
 
തര്‍ക്കങ്ങളിലും കലഹങ്ങളിലും തിളച്ചുമറിഞ്ഞ യുഡിഎഫ് അവസാനമണിക്കൂറില്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതലാണ് റിബല്‍ പട. റിബലുകളെ പിന്‍വലിപ്പിക്കാനുള്ള ശ്രമം പലയിടത്തും സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ചവരെയാണ് പിന്‍വലിക്കാനുള്ള സമയം. എന്നാല്‍, യുഡിഎഫ് വിമതരെ പൂര്‍ണമായി ഒതുക്കാന്‍ ആരു വിചാരിച്ചാലും സാധ്യമല്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ഏഴെണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയമസഭ മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും 61 പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടി എല്‍ഡിഎഫ് ആധിപത്യം നേടി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും വിലക്കയറ്റവും വികസനവിരുദ്ധ സമീപനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.
 
ഘടകകക്ഷികളെ പരമാവധി ഒതുക്കിയ കോണ്‍ഗ്രസ് നിലപാടും സീറ്റിനുവേണ്ടിയുള്ള കോണ്‍ഗ്രസിലെ കലാപവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൊതുവേ തിരച്ചടിയാകും. വര്‍ഗീയത മുഖമുദ്രയാക്കുന്ന ബിജെപിയെ മതന്യൂനപക്ഷങ്ങളടക്കം സാധാരണക്കാരെല്ലാം ഭീതിയോടെയാണ് കാണുന്നത്. എസ്എന്‍ഡിപിയെ പാട്ടിലാക്കാനുള്ള ബിജെപി അജന്‍ഡയ്ക്ക് ജില്ലയില്‍ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. ഭൂരിഭാഗം ശ്രീനാരായണീയരും വെള്ളാപ്പള്ളിയുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങളും സംഘപരിവാര്‍ അജന്‍ഡയും തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ സാംസ്കാരികജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഉജ്വലമുന്നേറ്റത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്.
Thursday - October 15, 2015 10:51 pm
വീട്ടമ്മയെ ഭീഷണിപ്പെടുത്തി 40 പവന്‍ തട്ടിയ പ്രതി പിടിയില്‍
മാള > വീട്ടമ്മയെ ഭീഷണിപ്പെടുത്തി 40 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും തട്ടിയെടുത്ത പ്രതി പിടിയിലായി. തെക്കുംകര നാലുമാക്കല്‍ സന്ദീപി (24)നെയാണ് മാള സിഐ എം സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.കണ്ണികുളങ്ങരയില്‍ വീട്ടമ്മയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സന്ദീപ് അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി 40 പവന്‍ സ്വര്‍ണാഭരണവും 20,5000 രൂപയും തട്ടിയെടുത്തിരുന്നു. പുറത്തുപറഞ്ഞാല്‍ അമ്മയേയും മകളേയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.കഴിഞ്ഞ സെപ്തംബര്‍ 15നാണ് മാള പൊലീസിന് പരാതി ലഭിച്ചത്. ഒളിവിലായിരുന്ന പ്രതി സന്ദീപിനെ ചാലക്കുടി അടിച്ചിലിയില്‍ നിന്നാണ് സിഐ എം സുരേന്ദ്രന്‍, എസ്ഐ ജിജിന്‍ ജി ചാക്കോ എന്നിവര്‍ അറസ്റ്റ് ചെയ്തത്. എഎസ്ഐ നീല്‍ ഹെക്ടര്‍, പൊലീസുകാരായ പോള്‍, ജോസ്, സുധീര്‍ എന്നിവരും സംഘത്തിലുണ്ടായി. പ്രതി പണയംവച്ച കുറച്ച് ആഭരണങ്ങള്‍ ഇരിങ്ങാലക്കുട മേഖലയിലെ ബാങ്കുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു
Thursday - October 15, 2015 10:49 pm
നാടെങ്ങും നവരാത്രി ആഘോഷങ്ങള്‍
നാടെങ്ങും ഉത്സവമായി നവരാത്രി ആഘോഷങ്ങള്‍. 23 വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ സാംസ്കാരിക പരിപാടികള്‍, സംഗീത-നൃത്തോത്സവങ്ങള്‍, അരങ്ങേറ്റം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണഗൃഹങ്ങളിലും സമൂഹമഠങ്ങളിലും ബൊമ്മക്കൊലു ഒരുങ്ങിക്കഴിഞ്ഞു. പൂങ്കുന്നം കേരള ബ്രാഹ്മണസഭാ മന്ദിരത്തില്‍ ഒരുക്കിയ സമൂഹ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ ദിവസവും ജാതിമതഭേദമെന്യേ നിരവധിപേരെത്തുന്നു. 22 വരെ തുടരും. തൃശൂര്‍ തിരുവമ്പാടി, പാറമേക്കാവ്, ശങ്കരംകുളങ്ങര ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ നടന്നുവരുന്നു. നവനീതം കള്‍ച്ചറല്‍ ട്രസ്റ്റ് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ 23ന് പരമ്പരാഗത ഗുജറാത്തി നൃത്തരൂപങ്ങളായ ഡാന്‍ഡിയ, ഗര്‍ബാസ് എന്നിവ അവതരിപ്പിക്കും. പൂജവയ്പ്പ് 21ന് വൈകിട്ടാണ്. 23ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. അന്ന് ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിക്കും
Thursday - October 15, 2015 9:10 pm
ജാഫര്‍ഖാന്‍  3 സീറ്റില്‍ മത്സരിക്കാന്‍ നോമിനെഷന്‍ കൊടുത്തു അത് സീകരിച്ചു.  കാട്ടൂര്‍ പഞ്ചായത്തിലോട്ടു അഞ്ചാം വാര്‍ഡ്‌ കുന്നത്തുപീടിക .
3 സീറ്റില്‍ മത്സരിക്കാന്‍ നോമിനെഷന്‍ കൊടുത്തു അത് സീകരിച്ചു.  കാട്ടൂര്‍ പഞ്ചായത്തിലോട്ടു അഞ്ചാം വാര്‍ഡ്‌ കുന്നത്തുപീടിക .
ഇരിഞാലകുട ബ്ലോക്ക്‌ പഞ്ചായത്തിലോട്ട് .....കാട്ടൂര്‍ സീറ്റില്‍ ( 6 , 8, 9, 10, 11, 12, ) ഈ വാര്‍ഡുകളില്‍ .ത്രിശൂര്‍ ജില്ലാ പഞ്ചായത്തിലോട്ടുള്ള തിരെഞ്ഞെടുപ്പില്‍ തൃപ്രയാര്‍ സീറ്റിലോട്ടും മത്സരിക്കുന്നു . ചെന്ത്രാപ്പിന്നി , എടത്തിരുത്തി , തൃപ്രയാര്‍ , വലപ്പാട് സെന്‍റെര്‍ , എടമുട്ടം , കഴിമ്പ്രം ,മുത്തകുന്നം തുടങ്ങിയ  പഞ്ചായത്തിലും നോമിനെഷന്‍ കൊടുത്തു അത് സീകരിച്ചു 
Thursday - October 15, 2015 8:14 am
തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തില് ശിവസഹസ്രനാമ ജപ മഹായഞ്ജം സംഘടിപ്പിച്ചു.
കൊടുങ്ങല്ലുര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് കമ്മിറ്റി തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിലെ ശിവപാര്‍വ്വതി കല്ല്യാണമണ്ഡപത്തില്‍ 1008 അമ്മമാര്‍ പങ്കെടുത്ത ശിവസഹസ്രനാമ ജപ മഹായഞ്ജം സംഘടിപ്പിച്ചു. ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ജയരാജ് പോറ്റി മുഖ്യ കാര്‍മ്മികനായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല പ്രഭാഷണം നടത്തി. പഞ്ചാക്ഷരമന്ത്ര ജപം, പ്രസാദ വിതരണം എന്നിവ നടന്നു.
Thursday - October 15, 2015 8:02 am
കൊടുങ്ങല്ലൂര്‍: കണ്‍വെന്‍ഷന്‍ നടത്തി.
ഇടതുമുന്നണി ശ്രീനാരായണപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ആര്‍. ഗോപിനാഥന്‍ അദ്ധ്യക്ഷനായി. പി.കെ. ചന്ദ്രശേഖരന്‍, അഡ്വ.രഘു കെ. മാരാത്ത്, കെ.എസ്. മുഹമ്മദ്, പുഷ്പ ശ്രീനിവാസന്‍, ഇ.ടി. ടൈസന്‍, നൗഷാദ് കൈതവളപ്പില്‍, എം.എസ്. നാരായണന്‍, ടി.എന്‍. ഹനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Thursday - October 15, 2015 7:59 am
കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18ന് രാവിലെ 8.30ന് ശ്രീചക്രപൂജ നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് വി.യു. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ വി.കെ. മോഹനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അപൂര്‍വമായി നടക്കുന്ന ശ്രീചക്രപൂജ രഹസ്യ സ്വഭാവമുള്ളതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിവസവും രാവിലെ മണ്ഡപത്തില്‍ പൂജ, വൈകീട്ട് ഏഴിന് ലളിതാ സഹസ്രനാമ ജപം എന്നിവ നടക്കും. 20ന് വൈകീട്ട് ആറിന് പൂജവെയ്പ്. വിജയദശമി ദിവസമായ 23ന് രാവിലെ എട്ടിന് സരസ്വതി പൂജ, സരസ്വതി അഷ്ടോത്തര ജപം, നവകുമാരി പൂജ, പൂജയെടുപ്പ്, ഒന്‍പതിന് എഴുത്തിനിരുത്തല്‍ എന്നിവയാണ് മറ്റു പരിപാടികള്‍.
Thursday - October 15, 2015 7:57 am
മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മതവിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘പാസ് വേഡ് 2015-16’ എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന്റെ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ ക്യാമ്പ് ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. തൃശ്ശൂര്‍ ആര്‍ ഡി ഒ . പി മോഹനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പ്യാരിജ.എം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ മൈനോറിറ്റീസ് കോച്ചിങ്ങ് സെന്റര്‍ പ്രിന്‍സിപ്പള്‍ കെ കെ സുലൈഖ , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഹേന കെ ആര്‍,സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് ലാലി എ എ, പി ടി എ പ്രസിഡണ്ട് എം ബി രാജു, ന്യൂനപക്ഷ വകുപ്പ് പ്രതിനിധികളായ സൂപ്രണ്ട് പ്രസന്ന , എം ജി സുരേഷ്‌കുമാര്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ഹക്ക് എന്നിവര്‍ സംസാരിച്ചു.
Thursday - October 15, 2015 7:54 am
കാറളം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.യുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു.
കാറളം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.യുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. വെള്ളാനിയിലെ 1, 13, 14 വാര്‍ഡുകളിലാണ് എസ്.എന്‍.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വാര്‍ഡ് ഒന്നില്‍ ദിലീപ് പാണപറമ്പില്‍, 13ല്‍ ഗീത ഗോപിനാഥ്, 14ല്‍ ഷീല നരേന്ദ്രന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍
Thursday - October 15, 2015 7:51 am
കാന്‍സര്‍ രോഗ ചികിത്സകന്‍ ഡോ.വി.പി.ഗംഗാധരന് ആതുരസേവ പുരസ്‌കാരവും    സി.പി.സാഹിലിന് മാനവ സേവ പുരസ്‌കാരവും എം.ജി.വാസുദേവന് ജനനന്മ പുരസ്‌കാരവും     അബ്ദുള്‍ അസീസിന് ഭൂ-മി ത്ര പുരസ്‌കാരവും നല്‍കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5,001 രൂപയും    പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 22-ന് പഴുവിലില്‍ നടക്കുന്ന     ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി ഈമാസം 18ന്    ആരംഭിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം സി.എന്‍.ജയദേവന്‍ എം.പി.ഉദ്ഘാടനം    ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 26-ന് നടക്കുന്ന മാള അരവിന്ദന്‍ അനുസ്മരണം     ഗായിക വൈക്കം വിജയലക്ഷ്മി, സിനിമാ നടന്‍ സുനില്‍ സുഗദ എന്നിവര്‍ ചേര്‍ന്ന്    ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ     പ്രൊഫ.കെ.യു.അരുണന്‍, കെ.ഡി.ദേവദാസ്, സജിത്ത് പാണ്ടാരിക്കല്‍, ഇ.പി.സൈമണ്‍,     പി.കെ.സോമസുന്ദരം എന്നിവര്‍ പങ്കെടുത്തു. 
Thursday - October 15, 2015 7:49 am
തൃശൂര്‍ സെന്റ് തോമസ് കോളേജിലെ എം.എ ഇംഗ്ലീഷ് കോഴ്‌സിന്റെ സുവര്‍ണ     ജൂബിലിയോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍
തൃശൂര്‍ സെന്റ് തോമസ് കോളേജിലെ എം.എ ഇംഗ്ലീഷ് കോഴ്‌സിന്റെ സുവര്‍ണ     ജൂബിലിയോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍     തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.       ഈമാസം 18, 19, 20 തിയതികളിലായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍    എം.എ.ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും    സംഗമവും ഇന്റര്‍സെഷന്‍സ് എന്ന രാജ്യാന്തര സെമിനാറും നടക്കും. 18-ന്      ഉച്ചയ്ക്ക് 2ന് നടക്കുന്ന ഹോംകമിങ്ങ് എന്ന പരിപാടിയില്‍ അതിരൂപതാ   സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥിയാകും. 19, 20 തിയതികളില്‍    നടക്കുന്ന രാജ്യാന്തര സെമിനാറില്‍ അമേരിക്കയിലെ സാന്ത്യാഗോ യൂണിവേഴ്‌സിറ്റി   പ്രൊഫസര്‍.ഡോ.അലിഡാ അലിസന്‍ പങ്കെടുക്കും. വിദേശത്തു നിന്നും ഇന്ത്യയിലെ  വിവിധ ഭാഗങ്ങളില്‍ നിന്നുമായി മുപ്പതില്‍പ്പരം ഗവേഷകര്‍ സെമിനാറില്‍  പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.ഡോ.ആന്റോ   തോമസ്, പ്രൊഫ.ഡോ.സി.എസ്.ബിജു, ഫാ.മാര്‍ട്ടിന്‍ കൊളമ്പ്രത്ത്,    പ്രൊഫ.എം.ജി.ബിജു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജെന്‍സണ്‍ എന്നിവര്‍  പങ്കെടുത്തു. 
Thursday - October 15, 2015 7:47 am
ഇരുപത്തിമൂന്നാമത് ഇരിങ്ങാലക്കുട ഭവന്‍സ് സ്‌പോര്‍ട്ട്‌സ് മീറ്റ്് ഉദ്ഘാടനം ചെയ്തു
   ഇരുപത്തിമൂന്നാമത് ഇരിങ്ങാലക്കുട ഭവന്‍സ് സ്‌പോര്‍ട്ട്‌സ് മീറ്റ് സെന്റ് ജോസഫ്‌സ് കോളേജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ എച്ച്.ഒ.ഡി സ്റ്റാലിന്‍ റാഫേല്‍  ഉദ്ഘാടനം ചെയ്തു. വൈ.ചെയര്‍മാന്‍ സി.സുരേന്ദ്രന്‍, സെക്രട്ടറി എ.എസ്.മാധവന്‍ മേനോന്‍, പ്രിന്‍സിപ്പല്‍ രമ നാരായണന്‍, പി.ടി.എ.സെക്രട്ടറി ഒ.പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. 
Thursday - October 15, 2015 7:37 am
എളവള്ളി ഗ്രാമപഞ്ചായത്തിന്റെ പൂവത്തൂരിലെ ബസ് സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം     നടപ്പിലാക്കിയ സ്വകാര്യ ബസുകളുടെ ക്രമീകരണം പൊതുജനങ്ങള്‍ക്ക് ദുരിതമായി.
ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മൂന്നുതവണയാണ്     ബസുകളുടെ ക്രമീകരണത്തില്‍ മാറ്റം വരുത്തിയത്. തൃശൂരില്‍ നിന്നും ചാവാക്കാട്    നിന്നും വരുന്ന ബസുകള്‍ ഇപ്പോള്‍ ബസ് സ്റ്റാന്റില്‍ കയറാതെ പ്രധാന കവാടത്തിനു     സമീപം യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത് യാത്ര തുടരുകയാണ്. ചാവക്കാട്    നിന്ന് വരുന്ന ബസില്‍ നിന്നു യാത്രക്കാര്‍ ഇറങ്ങുന്നത് നേരെ പ്രധാന    റോഡിലേക്കാണ്. തിരക്കേറിയ സമയത്ത് ഇത് അപകടങ്ങള്‍ക്ക് ഇടയാക്കാന്‍    സാധ്യതയുണ്ട്. ബസില്‍ കയറാന്‍ വരുന്നവരും റോഡിലേക്കിറങ്ങി വേണം വാഹനത്തില്‍   കയറാന്‍. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബസ് സ്റ്റാന്റും കാത്തിരിപ്പു   കേന്ദ്രവും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്.     തിരക്കേറിയ സമയത്ത് ബസ് സ്റ്റാന്റില്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വം   ഉറപ്പാക്കാന്‍ പോലീസ് സേവനം ലഭ്യമാക്കണമെന്നും ബസ് സ്റ്റാന്റ് പൂര്‍ണമായും   പ്രയോജനപ്പെടുത്താന്‍ ശാസ്ത്രീയ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നുമാണ്  യാത്രക്കാരുടെ ആവശ്യം. 
Thursday - October 15, 2015 3:10 am
പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം.
ആല്‍ത്തറ സെന്ററിലുള്ള സ്വര്‍ണപ്പണിക്കാരുടെ കടകളിലും, തുണിക്കടയുടെ ഗോഡൗണിലുമാണ് മോഷണം നടന്നത്. വിജയ്‌സേട്ടു എന്നയാളിന്റെ കടയില്‍ നിന്നു 900 ഗ്രാം വെള്ളിയും, 40 കിലോ ചെമ്പും, 20,000 രൂപയുടെ സ്വര്‍ണവും നഷ്ടപ്പെട്ടു. തൊട്ടടുത്തുള്ള രഞ്ജിത്തിന്റെ കടയില്‍ നിന്നു 20,000 രൂപയുടെ സ്വര്‍ണവും മോഷണം പോയി. നാസര്‍ എന്നയാളുടെ ഗോഡൗണാണ് കുത്തിത്തുറന്നിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശി ദീപകിന്റെ കടയില്‍ നിന്നു 30,000 രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ടു. പിന്‍വശത്തെ എക്‌സോസ്റ്റ് പൊളിച്ച് മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. അടുത്തിടെ ഈ പ്രദേശത്ത് മോഷണം പതിവാകുകയാണ്.
Thursday - October 15, 2015 3:03 am
കാട്ടൂര്‍ പഞ്ചായത്തില്‍ 14 വാര്‍ഡുകളാണ് ഉള്ളത്. കഴിഞ്ഞ 15 വര്‍ഷമായി എല്‍.ഡി.എഫിന് ഒപ്പമാണ് പഞ്ചായത്ത്.
ഭരണ നേട്ടമുയര്‍ത്തി തുടര്‍ ഭരണം ഉറപ്പാക്കാല്‍ ഘഉഎ ശ്രമിക്കുമ്പോള്‍ പഞ്ചായത്ത് തിരിച്ചുപിടിക്കാനാണ് ഡഉഎ നേതൃത്വം ശ്രമിക്കുന്നത്. പഞ്ചായത്തില്‍  നിര്‍ണായക ശക്തിയാകാന്‍ ആഖജ യും മത്സര രംഗത്തുണ്ട്. കഴിഞ്ഞ  തിരഞ്ഞെടുപ്പില്‍ ഘഉഎഎട്ട് സീറ്റില്‍ ജയിച്ചിരുന്നു. 14 വാര്‍ഡുകള്‍ ഉള്ളതില്‍ എല്‍.ഡി.എഫ് 8 ഉം യു.ഡി.എഫ് 6 ഉം ആണ് കക്ഷിനില. സംസ്ഥാനത്തെ പ്രഥമ ആരോഗ്യ പുരസ്‌ക്കാരം ലഭിച്ച പഞ്ചായത്ത്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ ഉള്‍പെട്ട കാട്ടൂര്‍ പഞ്ചായത്തില്‍ പദ്ധതി ആദ്യം തുടങ്ങാന്‍ കഴിഞ്ഞതും നേട്ടമാണെന്ന് ഭരണ മുന്നണി അവകാശപ്പെടുന്നു. ആരോഗ്യകേരളം പുരസ്‌ക്കാരം ലഭിച്ചിട്ടും ആരോഗ്യ സംരക്ഷണ, ശുചിത്വ വികസനത്തിനായി ഒരു പദ്ധതിപോലും ആവിഷ്‌ക്കരിക്കാനായില്ല എന്നതാണ് പ്രതിപക്ഷതിന്റെ പ്രധാന ആരോപണങ്ങളില്‍ ഒന്ന്. ഗ്രാമീണ മാര്‍ക്കറ്റിനുവേണ്ടി 2008ല്‍ 35 സെന്റ് സ്ഥലം വാങ്ങിയെങ്കിലും മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കാനായില്ല.    സ്ഥലവും വീടുമില്ലാത്ത അറുപതോളം കുടുംബങ്ങള്‍ ഇപ്പോഴും പഞ്ചായത്തിലുണ്ടെങ്കിലും അവര്‍ക്കുവേണ്ടി ഒരു പദ്ധതിയും കണ്ടെത്താനായില്ല. മാലിന്യ സംസ്‌ക്കാരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചില്ല എന്നതും ആരോപണങ്ങളില്‍പ്പെടുന്നു. ഇടത് വലത് മുന്നണികള്‍ ഭരിച്ച പഞ്ചായത്തില്‍ വികസന മുരടിപ്പാണെന്ന് ആഖജ ആരോപിക്കുന്നു. മികച്ച പ്രകടനത്തിലൂടെ അക്കൗണ്ട് തുറക്കാനാണ് ആഖജ യുടെ ശ്രമം. ടചഉജ, ഗജങട, തുടങ്ങിയ സംഘടനകള്‍ക്കും നിര്‍ണ്ണായക സ്വാധിനം കാട്ടൂരിലുണ്ട്.  പഞ്ചായത്തിലെ പൊതുശ്മാശനം സംബധിച്ച തര്‍ക്കവും ഇപോഴും തീരുമാനമാക്കാതെ നിലനില്‍ക്കുന്നു. കാട്ടൂര്‍ കരാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന് പദ്ധതി പൂര്‍ത്തിയാക്കുക. പരമ്പരാഗത ജലസ്രോതസ്സുകളെ സംരക്ഷിക്കുകയും കൃഷിക്കും മറ്റുമായി ഉപയുക്തമാക്കുകയും ചെയ്യുക എന്നതും പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. സമഗ്ര കുടിവെള്ള പദ്ധതിക്കായി വെട്ടി പൊളിച്ച റോഡുകള്‍ നന്നാക്കുക എന്നതും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. തരിശുകിടക്കുന്ന പാടങ്ങളെല്ലാം കൃഷിയോഗ്യമാക്കുകയെന്നതും  പ്രധാന ആവശ്യമാണ്.
 
Thursday - October 15, 2015 1:03 am
 നഗരസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഗായത്രി ആശ്രമം വാര്‍ഡിനെ സംബന്ധിച്ച സി.പി.എമ്മും സി.പി.ഐ. യും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇവിടെ രണ്ടുകൂട്ടരുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്. 
സി.പി.എം. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍- ജോജു- താണിപ്പാറ, റാണിപൈലന്‍-പെരിയച്ചിറ, പോട്ടസ്‌കൂള്‍, സുലേഖ ശങ്കരന്‍കുട്ടി-അലവിസെന്റര്‍, കെ.എന്‍. സുകുമാരന്‍-പനമ്പിള്ളി കോളേജ്, മോളിപോള്‍സണ്‍-സിത്തിരനഗര്‍, മിനിദേവസ്സി-പോട്ടച്ചിറ, എം.എന്‍. ശശിധരന്‍ !(പറകോട്ടിക്കല്‍ അമ്പലം), ജാന്‍സി ജെയ്‌സന്‍-സെന്റ്‌ജെയിംസ് ആസ്​പത്രി, വി.സി. ഗണേശന്‍-ഗാന്ധിനഗര്‍, ഉഷ സ്റ്റാലിന്‍-പവര്‍ഹൗസ്,സി.കെ. വിന്‍സന്റ്-വെട്ടുകടവ്, പ്രിയസന്തോഷ് ചേനത്തുനാട്, സീമ ജോജി-സെന്റ്‌മേരീസ് ചര്‍ച്ച്, വി.ജെ. ജോജി-ഹൗസിങ്‌ബോര്‍ഡ്, എം.ടി. വിനു-കണ്ണപുഴ, എം.എല്‍. മാത്യ-ഐ.ആര്‍.എം. എല്‍.പി, ലൈജിതോമസ്-എഫ്.സി.ഐ, സി.സി. ജോഷി-മൂഞ്ഞേലി, റോസിലിപോള്‍-കോട്ടാറ്റ്, രവീന്ദ്രന്‍-മൈത്രി, ജില്‍ ആന്റണി തച്ചുടപറമ്പ്, സിജിമണി-വി.ആര്‍.പുരം, ജയന്തിപ്രവീണ്‍ ഉറുമ്പന്‍കുന്ന്, പി.എം. ശ്രീധരന്‍, !(പ്രശാന്തി ആസ്​പത്രി), കെ.പി. ജോണി, (കരുണാലയം).
Thursday - October 15, 2015 12:57 am
ചാലക്കുടി: പോട്ടയില്‍ ഇടിമിന്നലില്‍ വീടുകള്‍ക്കും വീടുകള്‍ക്കകത്തുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുപറ്റി.
 പോട്ടയില്‍ ഇടിമിന്നലില്‍ വീടുകള്‍ക്കും വീടുകള്‍ക്കകത്തുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുപറ്റി. പറക്കൊട്ടിക്കല്‍ അമ്പലത്തിനു പരിസരത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നുമണിയോെടയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. കാട്ടുപറമ്പില്‍ ദിനേഷിന്റെ വീടിന്റെ ചുമര്‍ഭിത്തി തകര്‍ന്നു. ദിനേഷ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. തൊട്ടുമുമ്പ് ചുമരിന്റെ ഭാഗത്തായിരുന്നു കിടന്നിരുന്നത്. മാറികിടന്നശേഷമാണ് ഇടിവെട്ടുണ്ടായത്. വീടിനകത്ത് പൊടിയും പുകയും നിറഞ്ഞു. 
കളരിക്കല്‍ പാഴായി ജയന്റെ ടെലിവിഷന്‍, ഡി.വി.ഡി.,കുറ്റിക്കാടന്‍ തോമസിന്റെ എല്‍.ഇ.ഡി. ടി.വി, ഫാന്‍, മിക്‌സി, ആമ്പേക്കാട്ട് മോഹനന്‍, കളരിക്കല്‍ വിജയന്‍ എന്നിവരുടെ സെറ്റ് ബോക്‌സ്, അജിത്കുമാര്‍ തൊട്ടിപ്പറമ്പിലിന്റെ ടെലിവിഷന്‍, സെറ്റ്‌ബോക്‌സ്, പമ്പസെറ്റ്, തയ്യില്‍ ഉണ്ണികൃഷ്ണന്റെ ഇന്‍വെര്‍ട്ടര്‍, കളപ്പുരക്കല്‍ മോഹനന്റെ സ്റ്റെബിലൈസര്‍, ബള്‍ബുകള്‍, പുത്തുരാന്‍ അപ്പുവിന്റെ ടെലിവിഷന്‍, ഫാന്‍, ഡി.വി.ഡി, ബള്‍ബുകള്‍ എന്നിവ ഇടിമിന്നലില്‍ നശിച്ചു.
Thursday - October 15, 2015 12:52 am
കയ്പമംഗലം: എസ്.എന്‍.ഡി.പി. വാര്‍ഷികം
കയ്പമംഗലം: എസ്.എന്‍.ഡി.പി. യോഗം ദേവമംഗലം ശാഖാ വാര്‍ഷിക യോഗം യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. എ.ആര്‍. രാമദാസ് അദ്ധ്യക്ഷനായി. 
എ.വി. മല്ലിനാഥന്‍, ജയന്തന്‍ പുത്തൂര്, ബൈജു നെല്ലിക്കത്തറ, മോഹനന്‍ കണ്ണംപുളളി, പി.വി. സുധീപ്, യമുന രവീന്ദ്രന്‍, ശിവരാമന്‍ തറയില്‍, വിശ്വംഭരന്‍ തറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഖാ അംഗങ്ങളില്‍ നിന്നുള്ള അവയവദാന സമ്മത പത്രം അവയവദാന പ്രചാരകന്‍ ടി.എസ്. കുമാരന്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ അവാര്‍ഡും ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
Thursday - October 15, 2015 12:49 am
ചാലക്കുടി:മൂന്നാം മുന്നണി യാഥാര്‍ഥ്യമാക്കും -തുഷാര്‍ വെള്ളാപ്പള്ളി
ഏതു ഭീഷണിയെയും അതിജീവിച്ച് മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ചാലക്കുടി - മുകുന്ദപുരം യൂണിയനുകളുടെ നേതൃത്വ സമ്മേളനം എസ്.എന്‍. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍.
എസ്.എന്‍.ഡി.പി. യോഗം തിരഞ്ഞെടുപ്പുകളില്‍ മാറി മാറി ഇരു മുന്നണികളെയും പിന്തുണച്ചു. എന്നാല്‍, സമുദായത്തിനായി രണ്ട് മുന്നണികളും ഒന്നും ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് മൂന്നാം മുന്നണിയെന്ന ആശയം കൊണ്ടുവന്നത്. ഈ തീരുമാനം പല പാര്‍ട്ടികള്‍ക്കും രസിക്കുന്നില്ല. ഇതാണ് യോഗനേതൃത്വത്തിനെതിരെ അവര്‍ തുടര്‍ച്ചയായി ആരോപണങ്ങളുമായി മുന്നോട്ടുവരുവാന്‍ കാരണം. കഴമ്പില്ലാത്ത ആരോപണങ്ങളാണ് എല്ലാം. താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു രമേശിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കമണമെന്നും തുഷാര്‍ പറഞ്ഞു. 
മുസ്ലിം പ്രീണനനയമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നത്. സംഘടിച്ച് ശക്തരാകുകയെന്നാണ് ഗുരുസന്ദേശം. അത് നടപ്പാക്കുക മാത്രമാണ് യോഗനേതൃത്വം ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു. 
സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് സി.ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. യൂത്ത് വിങ് കേന്ദ്രസമിതിയംഗം സതീഷ് കോട്ടയം, യൂണിയന്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.ജി. രവി എന്നിവര്‍ പ്രസംഗിച്ചു.
Thursday - October 15, 2015 12:47 am
ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവാവ് കാരുണ്യം തേടുന്നു.
മാപ്രാണം: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. മാപ്രാണം ഹോളിക്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന ഡാണപറമ്പില്‍ അബനീഷ് ശശിധരനാണ് (26) സഹായം തേടുന്നത്. വൃക്കകള്‍ മാറ്റിവയ്ക്കുകമാത്രമാണ് ഏക പോംവഴിയെന്നാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
വൃക്ക നല്‍കുവാന്‍ അബനീഷിന്റെ അമ്മ തയ്യാറാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 10 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. 
ഇതിന്റെ അടിസ്ഥാനത്തില്‍ അബനിഷ് ശശീധരന്‍ ചികിത്സാ സഹായസമിതിക്ക് നാട്ടുകാര്‍ രൂപം നല്‍കി. അബനിഷിനെ സാമ്പത്തികമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ മാപ്രാണം സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ 0375053000006246 എന്ന അക്കൗണ്ടില്‍ (ഐ.എഫ്.എസ്ഇ sbil0.000375) സഹായിക്കുക. വിലാസം; അബനിഷ് ശശീധരന്‍, ഡാണാപറമ്പില്‍ വീട്, പി.ഒ മാടായിക്കോണം. മാപ്രാണം. പിന്‍-680712. ഫോണ്‍: 9567574871, 7736225555.
Wednesday - October 14, 2015 2:00 pm
ചാലക്കുടി:പഴയ സൈക്കിളുകള്‍ നന്നാക്കിക്കൊടുത്ത് റോട്ടറി ക്ലബ്‌
ചാലക്കുടി സെന്‍ട്രല്‍ റോട്ടറി ക്ലബ് മുന്‍കൈയെടുത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്നു. വീടുകളിലും മറ്റും കേടുവന്ന് കിടക്കുന്ന സൈക്കിളുകള്‍ കണ്ടെത്തി നേരെയാക്കിയാണ് സൈക്കിളുകള്‍ നല്‍കുന്നത്. ചാലക്കുടിയിലെ വിവിധ സ്‌കൂളുകളിലെ 14 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സൈക്കിളുകള്‍ വിതരണം ചെയ്തത്. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയും ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ പദ്ധതിയുണ്ട്.
വി.ആര്‍. പുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി ചാലക്കുടി ഡി.വൈ.എസ്.പി. കെ.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മാത്യു പി. തോമസ് അധ്യക്ഷനായി. അസിസ്റ്റന്റ് ഗവര്‍ണര്‍ സി.ബി. അരുണ്‍, ജോസ് മഞ്ഞളിയില്‍, പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ഷോബി കണിച്ചായി, ബോബി ഉള്ളാട്ടിക്കുളം, ജോയ് പാനിക്കുളം, ഷിബു വാലപ്പന്‍, ആലീസ് ഷിബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ, എം.ജെ. ജോബി എന്നിവര്‍ സംസാരിച്ചു.
Wednesday - October 14, 2015 8:13 am
തൃശ്ശൂരില് കൂട്ട നടത്തം സംഘടിപ്പിച്ചു.
ലോക പാലിയേറ്റീവ്  കെയര് ദിനാചരണത്തിന്റെ ഭാഗമായി  പാലിയേറ്റീവ്‌ കെയറിന്റെ നേതൃത്വത്തില്‍  തൃശൂര്‍ നാഷണല്‍ സര്‍വീസ്‌ സ്‌കീം, സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌, മറ്റു സന്നദ്ധ സംഘനകള്‍ എന്നിവയുടെ സഹകരണത്തോടെ ആല്‍ഫ  ലോക പാലിയേറ്റീവ്‌ കെയര്‍ ദിനാചരണം നടത്തി. 2015 ഒക്ടോബര്‍ 13ന്‌ രാവിലെ 10ന്‌ തൃശൂര്‍ സ്വരാജ്‌ റൗണ്ടിലെ തേക്കിന്‍കാട്‌ മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്നും ആരംഭിച്ച കൂട്ടനടത്തവും സൈക്കിള്‍ റാലിയും സ്വരാജ്‌ റൗണ്ട്‌ ചുറ്റി വിദ്യാര്‍ത്ഥി കോര്‍ണറില്‍തന്നെ സമാപിച്ചു. കൂട്ടനടത്തത്തില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ദിനാചരണ സന്ദേശം നല്‍കി. നാഷണല്‍ സര്‍വീസ്‌ സ്‌കീം, സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി.
Wednesday - October 14, 2015 7:59 am
കയ്പമംഗലം ഗ്രാമപഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
കയ്പമംഗലം ഗ്രാമപഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒന്നാം വാര്‍ഡിലേക്ക് കെ.കെ.ശേഖരന്‍, 2ല്‍ വാഹിദ, 3ല്‍ സുരേഷ് കൊച്ചുവീട്ടില്‍, 4ല്‍ കെ.വി.അബ്ദുള്‍ മജീദ്‌‌, 5ല്‍ ഷീബ പവിത്രന്‍, 6ല്‍ കെ.കെ.വിശാലാക്ഷി, 7ല്‍ സുനിത വിക്രമന്‍, 8ല്‍  യു.ഡി.എഫ് സ്വതന്ത്ര  സ്ഥാനാര്‍ത്ഥിയായി ഷമീന അഷ്‌റഫ്‌, 9ല്‍ സാജിത ഇക്ബാല്‍, 10ല്‍ ദമയന്തി ദാസന്‍, 11ല്‍ സെല്‍മ മാഹിന്‍, 12ല്‍ സി.എസ്.സുധീഷ്‌, 14ല്‍ ഷാജിത, 15ല്‍ പി.ടി.രാമചന്ദ്രന്‍,16ല്‍ കെ.വി.വര്‍ഗീസ്‌‍, 17ല്‍ സന്തോഷ്‌ വടക്കേടത്ത്‍  എന്നിവരാണ് നോമിനേഷന്‍ നല്‍കിയത്. 
Wednesday - October 14, 2015 7:56 am
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒന്നാം വാര്‍ഡില്‍ സറീന രാജേഷ്, 2ല്‍ കെ.എം.മധുസൂദനന്‍, 3ല്‍ അമ്പിളി പ്രിന്‍സ്, 4ല്‍ ബീന മനോജ്‌, 14ല്‍ ബീന ശിവദാസ്, 16ല്‍ അമൃത മോഹന്‍ലാല്‍, 17ല്‍ കെ.ജി.ഉണ്ണികൃഷ്ണന്‍, 18ല്‍ യു.ഡി.എഫ് സ്വതന്ത്ര  സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് ഉബൈദുള്ള എന്നിവരാണ് നോമിനേഷന്‍ നല്‍കിയത്.
Wednesday - October 14, 2015 7:45 am
കൊടുങ്ങല്ലൂര്‍ നഗരസഭ കടുക്കചുവട് വാര്‍ഡില്‍ സി.പി.എം    സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടി നേതാവ് മത്സര രംഗത്ത്.
കൊടുങ്ങല്ലൂര്‍ നഗരസഭ കടുക്കചുവട് വാര്‍ഡില്‍ സി.പി.എം    സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടി നേതാവ് മത്സര രംഗത്ത്.    സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റി   സെക്രട്ടറിയുമായ എ.പി.മൈക്കിളാണ് സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക    സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള അതൃപ്തിയാണ് വിമത    സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശനത്തിന് കാരണമായതെന്ന് പറയുന്നു.
Wednesday - October 14, 2015 7:38 am
ചാലക്കുടി  അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം ഭരിക്കുന്നത് എസ്.എന്‍.ഡി.പി യോഗം    നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ള   മുന്നണിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ചാലക്കുടി  അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം ഭരിക്കുന്നത് എസ്.എന്‍.ഡി.പി യോഗം    നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ള   മുന്നണിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.      എസ്.എന്‍.ഡി.പി യോഗത്തിന്റെ ചാലക്കുടി, മുകുന്ദപുരം യുണിയനുകളുടെ സംയുക്ത     നേതൃസംഗമം ചാലക്കുടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.     എക്കാലത്തും ഈഴവരെ വോട്ടുബാങ്കാക്കി ഉപയോഗിക്കുന്ന  രാഷ്ട്രീയപാര്‍ട്ടികളുടെ    തന്ത്രം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാലാണ് യോഗം നേതൃത്വം നല്‍കുന്ന    മൂന്നാം മുന്നണിയെ ശ്രീനാരായണീയര്‍ ആവേശത്തോടെ സ്വീകരിക്കുന്നത്.     എസ്.എന്‍.ഡി.പി യോഗത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും വിരോധമില്ല.     അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചാല്‍ ഏതു മുന്നണിയുമായും സഹകരിക്കുമെന്ന്    തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചാലക്കുടി എസ്.എന്‍ ഹാളില്‍ നടന്ന യോഗത്തില്‍      യൂണിയന്‍ പ്രസിഡന്റ് സി.ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ്     സംസ്ഥാന പ്രതിനിധി സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ചാലക്കുടി യൂണിയന്‍     സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍, മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ്      പി.കെ.പ്രസന്നന്‍, വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ്     എന്നിവര്‍ സംസാരിച്ചു. 
Wednesday - October 14, 2015 7:32 am
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം വാര്‍ഡില്‍ സിറ്റിങ്ങ്   കൗണ്‍സിലര്‍ രാജി സുരേഷ് ബി.ജെ.പി. വിമത സ്ഥാനാര്‍ത്ഥിയായി.
  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം വാര്‍ഡില്‍ സിറ്റിങ്ങ്   കൗണ്‍സിലര്‍ രാജി സുരേഷ് ബി.ജെ.പി. വിമത സ്ഥാനാര്‍ത്ഥിയായി.   രാജി സുരേഷിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച്    ബി.ജെ.പി. ടൗണ്‍ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചു. 2010ല്‍ ഇരുപത്തഞ്ചാം   വാര്‍ഡില്‍ നിന്ന് ബി.ജെ.പി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാജി സുരേഷ്    മത്സരിച്ചിരുന്നു. ഇത്തവണ 25-ാം വാര്‍ഡ് ജനറല്‍ സീറ്റാണെങ്കിലും രാജിയെ  മത്സരിപ്പിക്കണമെന്നാണ് ബി.ജെ.പി. ടൗണ്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്.    എന്നാല്‍ അവസാന നിമിഷം ബി.ജെ.പി. കൗണ്‍സിലറായ സന്തോഷ് ബോബനെ ഈ വാര്‍ഡിലെ   ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതേ     തുടര്‍ന്നാണ് രാജി സുരേഷ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമ   നിര്‍ദ്ദേശ പത്രിക നല്‍കിയത്. 
Wednesday - October 14, 2015 7:28 am
 തൃപ്രയാര്‍  വലപ്പാട് പാരലല്‍ കോളേജിന് സമീപം 2 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു.
വാടാനപ്പള്ളി ,കൂളിമുട്ടം പൊക്ലായ് സ്വദേശികള്‍ക്കാണ് കുത്തേറ്റത്. ഇന്ന്     ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമായിരുന്നു സംഭവം. മറ്റൊരു വിദ്യാര്‍ത്ഥിയാണ്   ആക്രമണം നടത്തിയത്. കത്തിയുമായെത്തിയ വിദ്യാര്‍ത്ഥി ഇടവഴിയില്‍വെച്ച് 2  വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരുടെയും    കഴുത്തിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ത്ഥിയും   ആക്രമിക്കപ്പെട്ടെങ്കിലും നിസാര പരിക്കുകളോടെ രപ്പെട്ടു. സാരമായി പരിക്കേറ്റ    2 വിദ്യാര്‍ത്ഥികളെയും വാടാനപ്പള്ളി ആക്ട്‌സും വലപ്പാട് സ്വകാര്യ ആംബുലന്‍സ്   പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍    പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വിദ്യാര്‍ത്ഥി സംഭവത്തിന് ശേഷം     സ്വകാര്യബസില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേ     വിദ്യാര്‍ത്ഥി മുമ്പും കത്തിയുമായി ക്ലാസില്‍ വരാറുള്ളതായി നിസാര    പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു. വലപ്പാട് പോലീസ് അന്വേഷണം   ആരംഭച്ചു. 
Wednesday - October 14, 2015 7:23 am
തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്  യാത്രക്കാരന്‍ മരിച്ചു.
ചെമ്പുക്കാവില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വൃദ്ധന്‍ മരിച്ചു. ബിഷപ്പ്      പാലസ് റോഡ് സ്വദേശി ചെമ്പില്‍ വീട്ടില്‍ 72 വയസുള്ള വിജയനാണ് മരിച്ചത്.      മൃതദേഹം അശ്വനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍-       ഷൊര്‍ണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണ് തെറിച്ച് വീണത്.    ട്രാഫിക് പോലീസ് മേല്‍ നടപടികള്‍ സ്വീകിച്ചു. കിഴക്കുംപാട്ടുകരയില്‍ ബൈക്കും     നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും മരിച്ചു.       മാടക്കത്തറ സ്വദേശി നെല്ലിക്കപറമ്പില്‍ 25 വയസുള്ള റംനീഷ് മുഹമ്മദാണ്      മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റംനീഷിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍    എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ലോറി       ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. 
Wednesday - October 14, 2015 4:51 am
വി എവുപ്രാസ്യാമ്മയുടെ തിരുനാള്‍ ഒക്ടോബര്‍ 17 ന്
ഇരിങ്ങാലക്കുട രൂപതയിലെ ആദ്യ വിശുദ്ധയായ എവുപ്രാസ്യാമ്മയുടെ പ്രഥമ തിരുനാള്‍ ഒക്ടോബര്‍ 17 ശനിയാഴ്ച കാട്ടൂരിലെ ജന്മ ഗൃഹത്തിലും ഒക്ടോബര്‍ 16 മുതല്‍ 25 വരെ മാമ്മോദീസാസ്ഥലമായ എടത്തിരുത്തി ഫൊറോന ദേവാലയത്തിലും സംയുക്തമായി അതിവിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാള്‍ ദിനത്തില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് എടത്തിരുത്തി ഫൊറോന ദേവാലയത്തിലേയ്ക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.എടത്തിരുത്തി ഫൊറോന ദേവാലയത്തില്‍ ഒക്ടോബര്‍ 24 ശനിയാഴ്ച സമര്‍പ്പിത സംഗമം , പഠനശിബിരം എന്നിവ നടക്കും .ഒക്ടോബര്‍ 25 ന് രാവിലെ 9.30 ന് സമൂഹ മാമ്മോദീസ , ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും . തുടര്‍ന്ന് നേര്‍ച്ച പായസ വിതരണം ഉണ്ടായിരിക്കും
Wednesday - October 14, 2015 4:46 am
ചാലക്കുടി :മുളകുപൊടിയെറിഞ്ഞ് സ്ത്രീയുടെ മാല പൊട്ടിച്ചു
നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണ്ണമാല കവര്‍ന്നു. പോട്ട ആശ്രമത്തിനടുത്ത് തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ബൈക്കിലെത്തിയവര്‍ മുളകുപൊടിയെറിഞ്ഞ് അഞ്ച് പവന്റെ മാല കവര്‍ന്നത്.തലശ്ശേരി തിരുവില്‍കാട് പാറവണം വീട്ടില്‍ സുകുമാരന്റെ ഭാര്യ കനകവല്ലിയുടെ (48) മാലയാണ് നഷ്ടപ്പെട്ടത്. ആശ്രമത്തില്‍ നിന്ന് തച്ചുടപറമ്പിലേക്കുളള വഴിയിലൂടെ പോകുന്നതിനിടെ ചേച്ചിയെന്ന വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. 
Wednesday - October 14, 2015 4:42 am
ഇരിങ്ങാലക്കുട  - ജാതി മതചിന്തകളില്ലാതെ അക്ഷരപുണ്യം പകരാന്‍ മതമൈത്രി നിലയം ഒരുങ്ങി
 ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ അക്ഷരപുണ്യം പകരാന്‍ ഇരിങ്ങാലക്കുടയിലെ മതമൈത്രി നിലയം ഒരുങ്ങി. ഗുരുവിന്റെ ദാര്‍ശനികതയില്‍ എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഇരിങ്ങാലക്കുട എസ്.എന്‍. നഗറില്‍ സ്ഥാപിച്ചിട്ടുള്ള മതമൈത്രി നിലയം പതിവുപോലെ ഇക്കുറിയും വിദ്യാരംഭത്തിന് കുരുന്നുകളെ എഴുത്തിനിരുത്താന്‍ സജ്ജമായിക്കഴിഞ്ഞു. എസ്.എന്‍. പബ്ലിക് ലൈബ്രറിയും ഗുരുദേവ പ്രതിമയും ഗുരുവചനങ്ങള്‍ ആലേഖനം ചെയ്ത സ്തൂപവും സി.ആര്‍. കേശവന്‍ വൈദ്യരുടെയും കാര്‍ത്ത്യായനി കേശവന്‍ വൈദ്യരുടെയും സ്മൃതിമണ്ഡപങ്ങള്‍ ഉള്‍പ്പെടുന്ന ഉദ്യാനത്തിലാണ് മതമൈത്രി നിലയം സ്ഥിതി ചെയ്യുന്നത്. 1993ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് നിലയം ഉദ്ഘാടനം ചെയ്തത്. സര്‍വ്വമതപ്രാര്‍ത്ഥനകള്‍, പ്രഭാഷണങ്ങള്‍, വിവിധ ചര്‍ച്ചകള്‍, ക്ലാസുകള്‍ എന്നിവയ്ക്കും മതമൈത്രി നിലയം വേദിയാകാറുണ്ട്.തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എസ്.എന്‍. പബ്ലിക് ലൈബ്രറിയില്‍ എല്ലാ മതങ്ങളെയും കുറിച്ചുള്ള ഗ്രന്ഥശേഖരമുണ്ട്. ശ്രീനാരായണ ദര്‍ശനം, ജീവിതം, സന്ദേശം എന്നിവയെ സംബന്ധിക്കുന്ന പുസ്തകങ്ങളും ഗാന്ധിജിയെ കുറിച്ചുള്ള പ്രത്യേക പുസ്തക ശേഖരവും ഈ ലൈബ്രറിയിലുണ്ട്. ഇതൊരു ശ്രീനാരായണ സ്റ്റഡി സെന്ററാക്കാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുകയാണ്. വിജയദശമി ദിനത്തില്‍ നാനാജാതി മതസ്ഥരെ എഴുത്തിനിരുത്താനുള്ള അവസരം ഇവിടെയുണ്ട്. പ്രശസ്തരും പ്രമുഖരുമായ ആചാര്യ ശ്രേഷ്ഠന്മാരാണ് വിദ്യാരംഭത്തിന് നേതൃത്വം നല്‍കുക. എസ്.എന്‍.എല്‍.പി. സ്‌കൂളിലെ എല്‍.കെ.ജി. ക്ലാസുകളിലേയ്ക്കുള്ള പ്രവേശനോത്സവം കൂടിയാണ് വിദ്യാരംഭം. കുട്ടികള്‍ക്ക് ഇവിടെ ചേര്‍ന്ന് പഠിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. വിജയദശമി നാളില്‍ നടക്കുന്ന വിദ്യാരംഭത്തിന് ഈ വര്‍ഷം സ്വന്തം കര്‍മ്മമണ്ഡലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഡോ. സി.കെ. രവി, ഡോ. അബി പോള്‍, ഡോ. എ.വി. രാജേഷ്, കെ. മായ എന്നിവര്‍ നേതൃത്വം നല്‍കും. സമയം രാവിലെ 9.00. ഫോണ്‍: 9645111929, 9447673534, 0480-2831900 
Wednesday - October 14, 2015 4:37 am
പരാതി അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യെയും സംഘത്തെയും ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. അഞ്ചേരി മേക്കാട്ടുകുളം റോഡില്‍ പള്ളിപ്പാടന്‍ സജു (38) വാണ് പിടിയിലായത്.സമീപവാസിയായ സ്ത്രീയെ അസഭ്യം പറഞ്ഞുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഒല്ലൂര്‍ ജൂനിയര്‍ എസ്.ഐ. ഷാജു, സീനിയര്‍ സി.പി.ഒ. ജിനേഷ്, ഹോംഗാര്‍ഡ് ബാബു എന്നിവരെയാണ് സജു ആക്രമിച്ചത്. ഹോംഗാര്‍ഡിന്റെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു. കഞ്ചാവിന്റെ ലഹരിയിലാണ് പ്രതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
Tuesday - October 13, 2015 11:43 pm
  കൊടകര ഗ്രാമപഞ്ചായത്തില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇത്തവണ ഇടതുമുന്നണി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കുന്നത്. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഒരിടത്തൊഴികെ ബാക്കി വാര്‍ഡുകളിലെല്ലാം തന്നെ പുതുമുഖങ്ങളാണ്  സ്ഥാനാര്‍ത്ഥികള്‍.
കൊടകര ഗ്രാമപഞ്ചായത്തില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇത്തവണ   ഇടതുമുന്നണി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കുന്നത്. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഒരിടത്തൊഴികെ ബാക്കി വാര്‍ഡുകളിലെല്ലാം തന്നെ   പുതുമുഖങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍.   നിലവിലുള്ള ഭരണ സമിതിയിലെ ആരും തന്നെ കൊടകര ഗ്രാമപഞ്ചായത്തിലേക്ക് ഇത്തവണ    മത്സരിക്കുന്നില്ല. 2000 മുതല്‍ 2010 വരെ പത്തു വര്‍ഷക്കാലം കൊടകര     ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായിരുന്ന പി.ആര്‍.പ്രസാദനാണ് ഇത്തവണ എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരുവോണ നാളില്‍   കൊടകരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്  പോലിസുകാരന് പരിക്കുപറ്റിയ കേസില്‍   റിമാന്റിലായിരുന്ന പി.ആര്‍.പ്രസാദന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്   ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിശ്ചിത കാലളവില്‍ കൊടകര പോലിസ് സ്‌റ്റേഷന്‍    പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയിലുള്ളതിനാല്‍ റിട്ടേണിംഗ്   ഓഫീസറായ കോടാലി സബ് രജിസ്ട്രാറുടെ ഓഫീസില്‍ എത്തിയാണ് പ്രസാദന്‍ ചൊവ്വാഴ്ച      പത്രിക സമര്‍പ്പിച്ചത്. പ്രൊഫസി.രവീന്ദ്രനാഥ് എം.എല്‍.എ. ,    സി.പി.എം.നേതാക്കളായ പി.ജി.വാസുദേവന്‍നായര്‍, എ.സി.വേലായുധന്‍, കെ.വേണുഗോപാലന്‍ തുടങ്ങിയവരോടൊപ്പം എത്തിയ പി.ആര്‍.പ്രസാദന്‍ സബ്   രജിസ്ട്രാര്‍ ജി.സണ്ണി പോളിന് പത്രിക സമര്‍പ്പിച്ചു. കൊടകര പഞ്ചായത്തിലെ       15-ാം വാര്‍ഡായ ആനത്തടത്താണ് പ്രസാദന്‍ ജനവിധി തേടുന്നത്. 
Tuesday - October 13, 2015 2:03 pm
ചാലക്കുടി: പ്രഭാതഭക്ഷണമേള
സമീകൃതാഹരത്തിന്റെ ഗുണമേന്മയറിഞ്ഞ് കുട്ടികള്‍ സ്‌കൂളില്‍ പ്രഭാതഭക്ഷണ മേള നടത്തി. എലിഞ്ഞിപ്ര സെന്റ് ആന്റണീസ് സി.യു.പി.എസ്സിലെ വിദ്യാര്‍ത്ഥികളാണ് ആകര്‍ഷകമായ രീതിയില്‍ ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചത്.
സ്‌കൂളില്‍ കഴിഞ്ഞ ദിവസം സമീകൃതാഹാരവും കുട്ടികളും എന്ന വിഷയത്തില്‍ ക്ലാസ് നടത്തിയിരുന്നു. എലിഞ്ഞിപ്ര ഹെല്‍ത്ത് സെന്ററിലെ ദിവ്യയാണ് ക്ലാസ് നയിച്ചത്. ഇതില്‍ ആവേശമുള്‍ക്കൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നൂറ്റമ്പതോളം കുട്ടികളാണ് ചൊവ്വാഴ്ച രാവിലെ ഭക്ഷണം തയ്യാറാക്കി വന്നത്. ക്ലാസ്സില്‍ നിന്നും കിട്ടിയ വിവരങ്ങളുമായാണ് സമീകൃതാഹാരം തയ്യാറാക്കി വന്നത്. നാടന്‍രുചികളോടു കൂടിയ വിഭവങ്ങള്‍ രുചിച്ചു നോക്കാന്‍ സഹപാഠികളും അധ്യാപകരുമെത്തി. വിഭവങ്ങളും അവയുടെ ചേരുവകളും ഭക്ഷ്യമേളയില്‍ പങ്കെടുത്തവര്‍ കുട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. മികച്ച ഭക്ഷണവുമായെത്തിയവര്‍ക്ക് സമ്മാനം നല്‍കി. 
Tuesday - October 13, 2015 11:02 am
ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍     തര്‍ക്കം രൂക്ഷമായി. സ്ഥാനാര്‍ത്ഥി നിര്‍ണയം ജില്ലാ കമ്മിറ്റി   ചര്‍ച്ചചെയ്യും.
 ഇരിങ്ങാലക്കുട കൂടല്‍മാണിക്യം വാര്‍ഡിനെച്ചൊല്ലിയും പതിമൂന്നാം വാര്‍ഡിനെ   ചൊല്ലിയുമാണ് എ, ഐ ഗ്രൂപ്പുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.    കൂടല്‍മാണിക്യം ഡിവിഷനില്‍ നിലവിലെ കൗണ്‍സിലറായ ഗിരീഷിനെ നിര്‍ത്തണമെന്ന എ    ഗ്രൂപ്പിന്റെ ആവശ്യം ഐ ഗ്രൂപ്പ് നിരാകരിച്ചതും മുന്‍ ചെയര്‍പേഴ്‌സണ്‍ ബീവി     അബ്ദുള്‍ കരീമിനെ പതിമൂന്നാം വാര്‍ഡില്‍ നിര്‍ത്തണമെന്ന് ഐ ഗ്രൂപ്പ്    ആവശ്യപ്പെട്ടതുമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന നിയോജക     മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇതേച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍    വാക്കേറ്റമുണ്ടാകുകയും അന്തിമതീരുമാനം ജില്ലാ സബ് കമ്മിറ്റിക്ക് വിടാന്‍    തീരുമാനിക്കുകയുമായിരുന്നു. കാട്ടൂരില്‍ കെ.പി.സി.സി സര്‍ക്കുലര്‍ ലംഘിച്ച്      മഹിളാ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയതും വിവാദമായിട്ടുണ്ട്. 2010     ല്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച രാജലക്ഷ്മി  കുറുമാത്തിനെയാണ് കോണ്‍ഗ്രസ് ആറാം വാര്‍ഡില്‍ ഔദ്യോഗിക      സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. 2010ല്‍ കോണ്‍ഗ്രസ് ഔദ്യോഗിക     സ്ഥാനാര്‍ത്ഥിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആനി     ആന്റണിക്കെതിരെ രാജലക്ഷ്മി മത്സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന്      ഇവരെ സസ്‌പെന്റ് ചെയ്തിരുന്നു. 2010ല്‍ വിമതരായി മത്സരിച്ച് നടപടി     നേരിട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് കെ.പി.സി.സിയുടെ സര്‍ക്കുലര്‍. 
Tuesday - October 13, 2015 10:57 am
ഇരിങ്ങാലക്കുട നഗരസഭ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി  ബന്ധപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സനെതിരെ കെ.പി.സി.സി   പ്രസിഡന്റിന് പരാതി.
കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ടി.വി.ജോണ്‍സനും, ഡി.സി.സി ജനറല്‍   സെക്രട്ടറി എം.സി.അനില്‍കുമാറുമാണ് വി.എം.സുധീരന് പരാതി നല്‍കിയിരിക്കുന്നത്.കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ജാക്‌സന്‍ സ്വയം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. കേരളാ കോണ്‍ഗ്രസിനു നല്‍കിയ    വാര്‍ഡില്‍ ബന്ധുവും ടൗണ്‍ മണ്ഡലം പ്രസിഡന്റുമായ ജോസഫ് ചാക്കോയെ റിബല്‍     സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത് ജാക്‌സനാണെന്നും പരാതിയില്‍ ആരോപണം    ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിബല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന  എം.ആര്‍.ഷാജുവിനെ പാര്‍ട്ടി സീറ്റില്‍ മത്സരിപ്പിക്കാനും ജാക്‌സന്‍      ശ്രമിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് വാര്‍ഡ് സഭകളിലെ യോഗ തീരുമാനങ്ങളും മറ്റും അവഗണിച്ചാണ് ജാക്‌സന്‍ സഥാനാര്‍ത്ഥി നിര്‍ണയം   നടത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 
Tuesday - October 13, 2015 10:52 am
തൃപ്രയാര്‍  എല്‍.ഡി.എഫ് വലപ്പാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ജനതാദള്‍ -എസ്    നേതാവ് വി.ആര്‍.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.
 സി.പി.എം വലപ്പാട് ലോക്കല്‍ സെക്രട്ടറി വി.ആര്‍.ബാബു, കെ.വി.പീതാംബരന്‍,  പി.കെ.ബീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍    സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. നിലവിലെ     ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന അജയഘോഷ് ഇത്തവണയും മത്സരിക്കുന്നുണ്ട്. 4   സീറ്റ് സി.പി.ഐക്കും, ഒരു സീറ്റ് ജനതാദള്‍ എസിനുമാണ്. തളിക്കുളം ബ്ലോക്ക്     പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പി.എ.രാമദാസ്, സുഭാഷിണി    മഹാദേവന്‍ എന്നിവരാണ്. തൃപ്രയാര്‍ മീഡിയ കമ്മ്യൂണിക്കേഷന്‍സ്     എം.ഡി.-പി.എന്‍.സുചിന്ദാണ് ബ്ലോക്ക് പഞ്ചായത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി.    ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി കെ.വി.പീതാംബരനെയും    തിരഞ്ഞെടുത്തു. 
Tuesday - October 13, 2015 10:49 am
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി   യാഘോഷത്തോടനുബന്ധിച്ച് നടന്ന തിരുവാതിര കളിക്കിടയില്‍ വീട്ടമ്മ കുഴഞ്ഞു വീണു   മരിച്ചു.
റിട്ടയേര്‍ഡ് കസ്റ്റംസ് സൂപ്രണ്ട് തൃശൂര്‍ പൂങ്കുന്നം വടക്കേടത്ത് കിഴക്കേതില്‍ ഉണ്ണികൃഷണന്റെ ഭാര്യ 61 വയസുള്ള ചന്ദ്രികയാണ് മരിച്ചത്.   ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് തിരുവാതിര കളി   നടക്കുന്നതിനിടയില്‍ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ   ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
Tuesday - October 13, 2015 10:42 am
തൃശൂരിലെ പണിതീരാത്ത ഫ്‌ളാറ്റില്‍ ബംഗാളിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനായ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
ശിക്ഷ നാളെ പ്രഖ്യാപിക്കും. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി ഫിറോസ് ഷെയ്ക്കിനെയാണ് ജ്യേഷ്ഠന്‍ മൂര്‍ത്തിസ്മിയയെ കൊന്ന കേസില്‍ കണ്ടെത്തിയത്. ജ്യേഷ്ഠ ഭാര്യയെ സ്വന്തമാക്കാന്‍ 2013-ലാണ് ഫിറോസ്, ശക്തന്‍ നഗറിലെ ഫ്‌ളാറ്റില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്  മൂര്‍ത്തിസ്മിയയെ കൊലപ്പെടുത്തിയത്. നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത    കേസില്‍ ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് തൃശൂര്‍   ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീര്‍   കണ്ടെത്തിയത്. 
Tuesday - October 13, 2015 10:36 am
തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച്    കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ രംഗത്തെത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുണാകരന്‍ വിഭാഗത്തെ അവഗണിച്ചുവെന്നാരോപിച്ച് ഡി.സി.സി. പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍ കുട്ടിക്ക് പത്മജ വേണുഗോപാല്‍ കത്ത്   നല്‍കി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മതി സ്ഥാനാര്‍ത്ഥി പട്ടിക     പ്രസിദ്ധീകരിക്കുന്നതെന്ന് പത്മജ ആവശ്യപ്പെട്ടു. 

Disclaimer:

We do not guarantee the accuracy and assume no responsibility for the use of information available at this website. Links to other Internet sites should not be construed as an endorsement of the views contained

Uthralikkavu Pooram

The Uthralikkavu Pooram, is one of the most important festivals of Thrissur District. This eight-day long festival is dedicated to Goddess Kali, and is celebrated at the Sree Ruthira Mahakalikavu Temple in Wadakkanchery, usually in the month of February. The temple is located about 20 kilometers away from Thrissur town. The highlight of this festival is the day and night elephant processions. The final day of the festival is celebrated as pooram day. The main attraction of the festival is a massive fireworks display.

Kodungallur Bharani

The popular Bharani Utsavam is carried out during March-April (Meenam) for eight days. The devotees coming here wear red colour costumes to see Kodungallur Amma. Kodungallur Thalapoli is also a famous festival of this city, which falls during Dec-Jan every year, witnessed by thousands of devotees.

Guruvayur

Guruvayur (Malayalam: ഗുരുവായൂർ, Sanskrit: गुरुवायुपुरम्, Guruvāyupuram), also written as Guruvayoor or Gurupavanapuri, is a municipal town in Thrissur District, of Kerala State in India. It houses the Guruvayur Sree Krishna Temple, the fourth largest temple in India in terms of the number of devotees visiting per day.